ആറളം പോലീസ് സ്റ്റേഷനിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 സെൻ്റ് സ്ഥലത്ത് കരനെൽ കൃഷി ആരംഭിച്ചു

0 1,197

ആറളം പോലീസ് സ്റ്റേഷനിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 സെൻ്റ് സ്ഥലത്ത് കരനെൽ കൃഷി ആരംഭിച്ചു

ആറളം പോലീസ് സ്റ്റേഷനിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 സെൻ്റ് സ്ഥലത്ത് കരനെൽ കൃഷി ചെയ്യുന്നു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടി തെളിച്ച പ്രദേശത്ത് ആറളം കൃഷിഭവൻ്റെ കീഴിലെ കാർഷിക കർമ്മ സേന അംഗങ്ങളാണ് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് വിത്തിട്ടത്.കഴിഞ്ഞ വർഷം വിജയകരമായി പച്ചക്കറി കൃഷി ചെയ്ത സ്ഥലത്ത് ഈ വർഷം മരച്ചീനി ,വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വിത്തിടൽ ചടങ്ങിൻ്റെ ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷിജി നടുപറമ്പിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.വേലായുധൻ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റൈഹാനത്ത് സുബി, ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കെ  എ.എസ്.ഐ അബ്‌ദുൾ നാസർ സ്പെഷൽ സിവിൽ പോലീസ് ഓഫീസർ മാരായ രതീശൻ, ഷിന്റോ ,സിവിൽ പോലീസ് ഓഫീസർമാരായ ആൽബിൻ അഗസ്റ്റിൻ, രഞ്ജിത്, ലിജേഷ് ആറളം കൃഷി ഓഫീസർ സുബജിത്.എസ്.എസ്, കൃഷി അസിസ്റ്റൻറ് സി.കെ സുമേഷ്, കാർഷിക കർമ്മ സേന കൺവീനർ ടോമി കുടകശ്ശേരി എന്നിവർ പങ്കെടുത്തു..