അസാപ് : തൊഴില്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

0 168

 

മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കി യവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി തുടങ്ങുന്ന കോഴ്സുകളുടെ പ്രഖ്യാപനവും സ്‌കില്‍ പാര്‍ക്കില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കല്യാണി, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, വി. ബാലന്‍, സല്‍മ മൊയിന്‍, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോണ്‍, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. ശ്രീരഞ്ജ്, ടാറ്റ പവര്‍ സെന്റര്‍ ചാര്‍ജ് കെ.കെ സജീവന്‍, അസാപ് പ്രോഗ്രാം മാനേജര്‍ പി.വി സനല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേര്‍ന്ന് നടത്തുന്ന കോഴ്സുകളുടെയും ടാറ്റ പവര്‍ സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങുന്ന പുതിയ കോഴ്സുകളുടെയും പ്രഖ്യാപനമാണ് ചടങ്ങില്‍ നടന്നത്. മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി കോഴ്സില്‍ പ്രത്യേക പരിശീലനം നേടി, തിരുവനന്തപുരം ഗവ. ബാര്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ അന്താരാഷ്ട്ര തലത്തില്‍ നടത്തപ്പെടുന്ന ദ ഷെല്‍ എക്കോ മാരത്തോണ്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ഹാന്‍ഡ് സെറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍ എന്നീ കോഴ്സുകളും ടാറ്റ പവര്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍ഡ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അഡ്വന്‍സ് ഇലക്ട്രീഷ്യന്‍, വിത്ത് ഹോം ഓട്ടോമേഷന്‍, സോളാര്‍ പി.വി റൂഫ് ടോപ്പ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, സോളാര്‍ പി.വി റൂഫ് ടോപ്പ് പ്രൊഫഷണല്‍ , ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ഫോര്‍ എഞ്ചിനീയര്‍ എന്നീ കോഴ്സുകളുമാണ് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്നത്.

Get real time updates directly on you device, subscribe now.