ഏ​ഷ്യാ​നെ​റ്റി​ന്‍റെ​യും മീ​ഡി​യ വ​ണ്ണി​ന്‍റെ​യും വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

0 191

 

 

തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച്‌ വാ​ര്‍​ത്താ ചാ​ന​ലാ​യ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നും മീ​ഡി​യ വ​ണ്ണി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് ഏ​ഷ്യ​നെ​റ്റി​ന് സം​പ്രേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. രാ​വി​ലെ മീ​ഡി​യ വ​ണ്ണി​നും അ​നു​മ​തി ന​ല്‍​കി. വി​ല​ക്കി​നെ​തി​രേ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി പി​ന്‍​വ​ലി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, മീ​ഡി​യ വ​ണ്‍ എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 48 മ​ണി​ക്കൂ​ര്‍ സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി ഏ​ഷ്യാ​നെ​റ്റ് ന്യൂ​സും മീ​ഡി​യ വ​ണ്ണും റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്നാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. ഇ​ത് 1994ലെ ​കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെ​റ്റ് വ​ര്‍​ക്സ് നി​യ​മ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്ന് മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി.

ഡ​ല്‍​ഹി ക​ലാ​പം ഏ​ക​പ​ക്ഷീ​യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ഫെ​ബ്രു​വ​രി 28ന് ​ഏ​ഷ്യാ​നെ​റ്റ്, മീ​ഡി​യ വ​ണ്‍ ചാ​ന​ലു​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. മാ​ര്‍​ച്ച്‌ മൂ​ന്നി​നു ചാ​ന​ലു​ക​ള്‍ മ​റു​പ​ടി ന​ല്കി.

എ​ന്നാ​ല്‍, ചാ​ന​ലു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ത​ള്ളു​ക​യാ​യി​രു​ന്നു.