അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ പിടികൂടി

0 507

അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ മലപ്പുറത്ത് പിടികൂടി. സോനിത്പൂർ സ്വദേശി അസ്മത്ത് അലിയെയാണ് പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ. അസ്മത്ത് അലിയുടെ സഹായി അമീർ കുസ്മുവിനെയും അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുമ്പോഴാണ് അറസ്റ്റ്. അസം പൊലീസ് കേരളത്തിലെത്തിയിട്ടുണ്ട്.