നിയമസഭയിലെ കൈയാങ്കളി; ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സർക്കാർ അഭിഭാഷകയെ മാറ്റി

0 406

നിയമസഭയിലെ കൈയാങ്കളി; ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സർക്കാർ അഭിഭാഷകയെ മാറ്റി

 

നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേസ് നടത്തിപ്പ് അസിസ്റ്റന്‍റ്  പ്രോസിക്യൂട്ടർ ജയിൽ കുമാറിന് കൈമാറി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉത്തരവിറക്കി.

നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാനുളള ഉത്തരവിനെ പ്രോസിക്യൂട്ടർ അനുകൂലിച്ചില്ലെന്ന് ഇടതു നേതാക്കളുടെ പരാതിയെ തുടർന്നാണ് സര്‍ക്കാര്‍ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. 2015 ലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് നസഭയ്ക്കകത്ത് കയ്യാങ്കളി നടന്നത്. ഇപി ജയരാജൻ, വി ശിവൻ കുട്ടി , കെടി ജലീൽ തുടങ്ങി ആറ് പേരാണ് കേസിലെ പ്രതികൾ.