ആശുപത്രിയില്‍ കൊണ്ടുവന്ന റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

0 163

 

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്ന റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജന്‍ ആണ് രക്ഷപ്പെട്ടത്. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ രാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

കഴിഞ്ഞ മാസം 21നാണ് രാജനെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. രാവിലെ രാജനടക്കം ഏഴ് തടവുകാരെയാണ് ചികിത്സക്കായി കൊണ്ടുവന്നത്. ഏഴ് ജയില്‍ ജീവനക്കാരും രാജനൊപ്പം ഉണ്ടായിരുന്നു. രാജനായി അന്വേഷണം തുടങ്ങിയെന്നും ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

Get real time updates directly on you device, subscribe now.