അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാം

0 784

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാം
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി ക്ക് സർക്കാർ അനുമതി. സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക അനുമതികൾക്കായി നടപടി വീണ്ടും തുടങ്ങാൻ എൻ ഓ സി അനുവദിക്കാനും തീരുമാനിച്ചു. 7 വർഷമാണ് എൻ ഓ സി കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം 7 വർഷം വേണ്ടിവരും പദ്ധതിപൂർത്തിയാക്കാൻ എന്നതിനാലാണിത്. പരിസ്ഥിതി പ്രവർത്തകരുടെയും സി പി ഐ അടക്കമുള്ള പാർട്ടികളുടെയും ശക്തമായ എതിർപ്പിനെതുടർന്ന് പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതായി നേരത്തെ വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. 163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിക്ക് നേരത്തെ ലഭിച്ച പരിസ്ഥിതി അനുമതിയും സാങ്കേതിക -സാമ്പത്തിക അനുമതിയും കാലഹരപെട്ടു. പദ്ധതിയുമായി ഇനി മുന്നോട്ട് പോകണമെങ്കിൽ പരിസ്ഥിതി അനുമതിയടക്കം വീണ്ടും നേടണം