ആറ്റിങ്ങലിൽ കാർ പാഞ്ഞുകയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്

0 442

തിരുവനന്തപുരം : ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ  പാഞ്ഞു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. രണ്ട് കോളേജ് വിദ്യ‍ാർത്ഥികളുടെ നില ​ഗുരുതരമാണ്. ആറ്റിങ്ങൽ മണമ്പൂരിൽ ആണ് നിയന്ത്രണം വിട്ട കാ‍ർ വിദ്യാ‍ർത്ഥികളുടെ മേൽ പാഞ്ഞ് കയറിയത്. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. കെടിസിടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ശ്രേഷ്ഠ. ബസ് കാത്ത് നിൽക്കുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.