കേളകത്ത് എ റ്റി എമ്മുകൾ പ്രവർത്തന രഹിതം; നട്ടം തിരിഞ്ഞ് ഇടപാടുകാർ

0 794

കേളകത്ത് എ റ്റി എമ്മുകൾ പ്രവർത്തന രഹിതം; നട്ടം തിരിഞ്ഞ് ഇടപാടുകാർ

 

കേളകം : കേളകം ടൗണിൽ എ റ്റി എമ്മുകൾ പ്രവർത്തന രഹിതമായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതെ ബാങ്കുകൾ. അഞ്ചോളം എ റ്റി എമ്മുകളാണ് ടൗണിൽ ഉള്ളത് എന്നാൽ നിലവിൽ പ്രവർത്തിക്കുന്നത് ആകെ രണ്ട് എ റ്റി എമ്മുകൾ മാത്രമാണ്. ഇതിൽ തന്നെ പലപ്പോഴും ക്യാഷ് ഉണ്ടാവാത്ത സ്ഥിതിയുമാണ് ഉള്ളത്.

ഫെഡറൽ ബാങ്ക് എറ്റിഎമ്മിൽ ക്യാഷ് ഡെപ്പോസിറ്റ് സംവിധാനം ഉൾപ്പെടെ ഉള്ളതിനാൽ തന്നെ വളരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.നിലവിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെ തുടർന്ന് ആൾക്കൂട്ടത്തിന് നിയന്ത്രണമുണ്ട് ആയതിനാൽ തന്നെ ബാങ്കുകളിൽ ആളുകൾക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇടപാടുകാർക്ക് തങ്ങളുടെ പണമിടപാടുകൾ നടത്തുന്നതിനുള്ള ഏക പോംവഴിയാണ് എ റ്റി എമ്മുകൾ എന്നാൽ അതും പ്രവർത്തന രഹിതമാകുന്നത് ഇടപാടുകാർക്ക് വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ലെന്നും ഇടപാടുകാർ കുറ്റപ്പെടുത്തുന്നു.