വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; ആരോപണവുമായി വിവി രാജേഷ്

0 429

വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; ആരോപണവുമായി വിവി രാജേഷ്

 

വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നു എൻഡിഎ സ്ഥാനാർഥി വിവി രാജേഷ്. 1152 സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റുകൾ വീട്ടിലേക്കു അയച്ചു കൊടുത്തു. എന്നാൽ വോട്ടർമാരുടെ പട്ടിക ബിജെപിക്കു കൈമാറാൻ ആവശ്യപ്പെട്ടിട്ടും ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല. എൻജിഒ യൂണിയനിലെ ഉദ്യോഗസ്ഥർ കളക്ട്രേറ്റിൽ നിന്നും ലിസ്റ്റ് സംഘടിപ്പിച്ചു വോട്ടർമാരെ നേരിൽ കണ്ട് പോസ്റ്റൽ ബാലറ്റ് ശേഖരിക്കുകയാണ്. ജില്ലാ ഭരണകൂടം സിപിഐഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. വോട്ടർമാരുടെ ലിസ്റ്റ് കിട്ടിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും വിവി രാജേഷ് പറഞ്ഞു.