‘ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം’; ദിലീപിന്റേതെന്ന രണ്ട് ശബ്ദരേഖകള്‍ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്ദരേഖകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്ഥരെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
‘ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം’ എന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഒരുവർഷത്തേക്ക് ഒരുരേഖയും ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ദിലീപിന്റെ ശബ്ദത്തിൽ തന്നെയാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുള്ളത്. ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങൾ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.