സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു

0 420
സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു

 

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്ആ മരിച്ചു. അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം ഒന്നാം തീയതിയാണ് രാധാകൃഷ്ണൻ സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നതായി രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു.