ലോക് ഡൗൺ കാലത്ത് വീട്ടുവാടക നൽകാത്തതിന്റെ പേരിൽ വാടകകാരനെ ഇറക്കിവിടാൻ ശ്രമം . വീട്ടുടമക്കെതിരെ കേസ് എടുത്തു
ലോക് ഡൗൺ കാലത്ത് വീട്ടുവാടക നൽകാത്തതിന്റെ പേരിൽ വാടകകാരനെ ഇറക്കിവിടാൻ ശ്രമം . വീട്ടുടമക്കെതിരെ കേസ് എടുത്തു
തൊടുപുഴ: വാടക നല്‍കാത്തതിന്റെ പേരില്‍ ലോക്ക്‌ഡൗണ്‍ കാലത്തു കൂലിപ്പണിക്കാരനെയും ഹൃദ്രോഗിയായ ഭാര്യയേയും മകനെയും കൂരയില്‍നിന്നും ഭീഷണിപ്പെടുത്തി ഇറക്കി വിടാന്‍ ശ്രമം. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ക്കുനേരേ നായയെ അഴിച്ചുവിട്ടു. സംഭവത്തില്‍ മുന്‍ അധ്യാപകനായ തൊടുപുഴ മുതലക്കോടം കുന്നുമ്മേല്‍ കെ.വി. തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിനിടെ കുടുംബത്തിന് ആശ്വാസവുമായി പി.ജെ ജോസഫ് എം.എല്‍.എ. രംഗത്തെത്തി.
ലോക്ക്‌ഡൗണില്‍ നിത്യവൃത്തിക്കു പോലും വകയില്ലാതെ കഷ്‌ടപ്പെടുമ്പോഴാണ് ഒറ്റമുറി ഷെഡില്‍ കഴിയുന്ന പള്ളിക്കുന്നേല്‍ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയും ഇറക്കിവിടാന്‍ ശ്രമിച്ചത്. 1,500 രൂപ വാടക നല്‍കാത്തതിന് ഇവരുടെ കൂരയിലേക്കുള്ള വഴി അടച്ചായിരുന്നു തുടക്കം. പിന്നാലെ വൈദ്യുതിയും കുടിവെള്ളവും വിച്‌ഛേദിച്ചു. മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാലു വെട്ടുമെന്നും ഭീഷണിപ്പെടുത്തി.
അഞ്ചു മാസം മുമ്പാണു മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ താല്‍ക്കാലിക ഷെഡില്‍ താമസം ആരംഭിച്ചത്. കഴിഞ്ഞ മാസം വരെ കൃത്യമായി വാടക നല്‍കിയിരുന്നതായി മാത്യു പറഞ്ഞു.