‘രാജ്യത്ത്ഏകാധിപത്യ ഭരണം , ഭരിക്കുന്നവന്‍റെ താൽപ്പര്യം മാത്രം നടപ്പിലാക്കുന്നു’ : കെ സുധാകരന്‍

0 260

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സോണിയാഗാന്ധിയെ  ഇഡി ചോദ്യം ചെയ്ത് പകപോക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപിമാരെയും നേതാക്കളേയും  കിംഗ്സ്വേ പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത്ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരിക്കുന്നവന്‍റെ  താൽപ്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നു. പാർലമെന്‍റില്‍ ചർച്ചയില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുന്നു. സോണിയയെ വേട്ടയാടുന്നു. ബിജെപിയാണ് ഒന്നാം നമ്പർ ശത്രു . ബി ജെ പി യെ എതിർക്കാൻ  കോൺഗ്രസ് ആരുടെയും പിന്തുണ തേടും. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപി തകരേണ്ടത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു

Get real time updates directly on you device, subscribe now.