കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ചടങ്ങിനോടനുബന്ധിച്ചുള്ള അവല്‍ ഇക്കര കൊട്ടിയൂര്‍ സന്നിധിയിലെത്തിച്ചു

0 400

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ചടങ്ങിനോടനുബന്ധിച്ചുള്ള അവല്‍ ഇക്കര കൊട്ടിയൂര്‍ സന്നിധിയിലെത്തിച്ചു

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ചടങ്ങിനോടനുബന്ധിച്ചുള്ള അവല്‍ ഇക്കര കൊട്ടിയൂര്‍ സന്നിധിയിലെത്തിച്ചു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന പ്രക്കൂഴം ചടങ്ങുമായി ബന്ധപ്പെട്ടാണ് കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും അവല്‍ ഇക്കരെ കൊട്ടിയൂര്‍ സന്നിധിയില്‍ എത്തിച്ചത്. പതിവിനു വിപരീതമായി ഇത്തവണ പ്രക്കൂഴത്തിന്റെ തലേ ദിവസമാണ് അവല്‍ എത്തിച്ചത്. സാധാരണ പ്രക്കൂഴത്തിന്റെ തലേദിവസം കാല്‍നടയായി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് മണത്തണ കുണ്ടേന്‍മഹാവിഷ്ണു ക്ഷേത്രത്തില്‍ തങ്ങിയ ശേഷം പ്രക്കൂഴം ദിവസം രാവിലെയാണ് അവലുമായി ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക. 15 ഓളം ആളുകള്‍ ചേര്‍ന്നാണ് അവല്‍ എഴുന്നള്ളിക്കുന്നത്.എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ 3 പേര്‍മാത്രമാണ് അവല്‍ എഴുന്നള്ളിച്ച് എത്തിച്ചത്.ക്ഷേത്രം പ്രസിഡന്റ് എം ബാലകൃഷ്ണന്‍,വൈസ് പ്രസിഡന്റ് എം പ്രഭാകരന്‍ ,പി കെ ശ്രീജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.പ്രക്കൂഴം ദിവസം മാലൂര്‍ പടിക്ഷേത്രത്തില്‍ നിന്നും കുറ്റേരി നമ്പ്യാര്‍ എഴുന്നള്ളിക്കുന്ന നെയ്യും പതിവ് തെറ്റിച്ച് ഇന്ന് വൈകുന്നേരം 5 മണിയോടെ ക്ഷേത്രത്തിലെത്തിക്കും