അവിനാശിയില്‍ ബസ് അപകടം; മരിച്ച 19 പേരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കും

0 319

അവിനാശിയില്‍ ബസ് അപകടം; മരിച്ച 19 പേരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കും

 

തിരുവനന്തപുരം: അവിനാശിയില്‍ കെ.എസ്.ആര്‍.ടിസി. ബസ് അപകടത്തില്‍ മരിച്ച 19 പേരുടെ ആശ്രിതര്‍ക്ക് സഹായധനമായി രണ്ടുലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നല്‍കും.

 

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് ചികിത്സാ ബില്ലുകള്‍ ഹാജരാക്കിയാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

 

ഫെബ്രുവരി 20-ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ അവിനാശിയില്‍ ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുവന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസില്‍ എതിരെവന്ന കണ്ടെയ്നര്‍ ലോറി ഇടിച്ചായിരുന്നു അപകടം.