അവിനാശി അപകടം: കൂട്ടിയിടിയുടെ ആഘാതം പത്തുനില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിനു സമാനം

0 248

അവിനാശി അപകടം: കൂട്ടിയിടിയുടെ ആഘാതം പത്തുനില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിനു സമാനം

എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ യാത്രക്കാര്‍ക്ക് ഏല്‍ക്കുന്ന ആഘാതം വാഹനങ്ങളുടെ വേഗത്തിന്റെ ആകെത്തുകയ്ക്ക് തുല്യമായിരിക്കും. ബസും ട്രക്കും ഓടിയിരുന്നത് 80 കിലോമീറ്റര്‍ വേഗത്തിലാണെങ്കില്‍ യാത്രക്കാരന്റെ മേല്‍ അനുഭവപ്പെടുക 160 കിലോമീറ്റര്‍ വേഗത്തിന്റെ ആഘാതമായിരിക്കും.

അന്‍പത് കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനം ഇടിച്ചാലുണ്ടാകുന്ന ആഘാതം മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിനു തുല്യമായിരിക്കും. ട്രക്കിന്റെ അതേ വേഗമായിരിക്കും അതിലെ കണ്ടെയ്‌നറിനും. അതിനാല്‍ ബസിലെ യാത്രക്കാരുടെ ശരീരത്തില്‍ ഈ കണ്ടെയ്‌നര്‍ വന്നിടിച്ചിട്ടുണ്ടാവുന്ന ആഘാതം ഏകദേശം പത്തുനില കെട്ടിടത്തില്‍ നിന്ന് വീണതുപോലെയായിരിക്കും.
കെ. എസ്. ആര്‍. ടി. സി. വോള്‍വോ ബസ്- ബെംഗളൂരുവില്‍നിന്ന് റണാകുളത്തേക്ക് യാത്രക്കാരുടെ എണ്ണം -48
കണ്ടെയ്‌നര്‍ ട്രക്ക് കൊച്ചിയില്‍നിന്ന് സേലം ഭാഗത്തേക്ക് ഭാരം -35ടണ്‍ കണ്ടെയ്‌നറിന്റെ ഭാരം -2 ടണ്‍ കണ്ടെയ്‌നറില്‍ നിറച്ചിരുന്നത് ടൈലുകള്‍
അപകടം ആറുവരിയുള്ള ദേശീയപാത 544-ല്‍
അവിനാശി മേല്‍പാലത്തിന് സമീപത്തെ വളവ്
നിയന്ത്രണം വിട്ട് അരളി ചെടികളുള്ള ഡിവൈഡറിലൂടെ 100 മീറ്ററോളം കണ്ടെയ്‌നര്‍ ലോറി ഓടുന്നു
മറുഭാഗത്തെ റോഡിന്റെ പാതി ഭാഗത്തോളം കയറി
ഈ ഭാഗത്തുടെ വരികയായിരുന്ന ബസ്
ബാക്കിയുള്ള പാതി ഭാഗത്തേക്ക് വെട്ടിക്കാന്‍ പറ്റുന്നതിനെക്കാള്‍ വേഗത്തില്‍ ലോറി എത്തിയതാവാമെന്നാണ് നിഗമനം
റോഡിലെ വളവില്‍ ദൂരക്കാഴ്ച എളുപ്പവുമല്ല. റോഡില്‍ ക്യാമറയുമില്ല

Get real time updates directly on you device, subscribe now.