അവിനാശി അപകടം: കണ്ടെയ്നര്‍ ഡ്രൈവര്‍ റിമാന്‍ഡില്‍

0 98

അവിനാശി അപകടം: കണ്ടെയ്നര്‍ ഡ്രൈവര്‍ റിമാന്‍ഡില്‍

തിരുപ്പൂര്‍: അവിനാശിയിലെ ബസ് അപകടത്തിന് ഇടയാക്കിയ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്ത് കുണ്ടില്‍ വീട്ടില്‍ ഹേമരാജിനെ(38) കോയമ്ബത്തൂര്‍ ജയിലില്‍ റിമാന്‍ഡ്‌ ചെയ്തു. ഇയാള്‍ വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

തിരുപ്പൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വെട്രിവേന്തന്‍ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് തിരുപ്പൂര്‍ ജില്ലാജയിലില്‍ ഹാജരാക്കി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. അശ്രദ്ധയോ ഉറങ്ങിപ്പോയതോ ആകാം അപകടത്തിനിടയാക്കിയതെന്ന് തിരുപ്പൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.