അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

0 435

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

2020-21 അധ്യയന വര്‍ഷം 5, 8 ക്ലാസുകളില്‍ പഠിക്കുന്നവരും കഴിഞ്ഞ വര്‍ഷം 4, 7 ക്ലാസുകളിലെ വാര്‍ഷിക/വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശ പ്രകാരമുള്ള പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ ഗ്രേഡ് നേടിയവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ കുറഞ്ഞ ഗ്രേഡ് നേടിയവരെയും പരിഗണിക്കും.  അപേക്ഷകര്‍ സര്‍ക്കാര്‍ സ്‌കൂളിലോ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലോ പഠിക്കുന്നവരായിരിക്കണം.  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പരീക്ഷയില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ് സംബന്ധിച്ച സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 31 നകം അപേക്ഷ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം എന്നീ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.  തെരഞ്ഞെടുക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്നതിനും പ്രതിമാസ സ്‌റ്റൈപന്റ്, ട്യൂഷന്‍ ഫീസ് എന്നിവ ഉള്‍പ്പെടെ പ്രതിവര്‍ഷം 4500 രൂപ നല്‍കും.  പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പത്താം ക്ലാസ് വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും.  സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മേശ, കസേര എന്നിവ വാങ്ങുന്നതിനും പോഷകാഹാരത്തിനുമായി അധിക തുകയും നല്‍കും.  ഫോണ്‍ 04936 203824.