അയ്യപ്പൻകാവ് – പാലപ്പുഴ മലയോര ഹൈവെയിൽ പുഴക്കര നെല്ല്യാട് വളവിൽ അപകടം പതിവാകുന്നു
കാക്കയങ്ങാട് : അയ്യപ്പൻകാവ് – പാലപ്പുഴ മലയോര ഹൈവെയിൽ പുഴക്കര നെല്ല്യാട് വളവിൽ കലുങ്കിൽ സംരക്ഷണഭിത്തിയില്ലാത്തത് അപകടകങ്ങൾക്കിടയാക്കുന്നു. ഇന്ന് രാവിലെ 7 മണിയോടെ മണത്തണഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്കു പോകുന്ന കാർ കാർ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .മുൻപും നിരവധി തവണ ഇവിടെ സംഭവിച്ചിട്ടുണ്ട്. റോഡ് നവീകരിച്ചപ്പോൾ മലയോര ഹൈവെയിൽ പലയിടങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടില്ല. സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു