ബാബര്‍ അസം പാകിസ്ഥാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍

0 314

ബാബര്‍ അസം പാകിസ്ഥാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍

 

പാകിസ്ഥാന്‍ ഏകദിന ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബാബര്‍ ആസാമിനെ നിയമിച്ചു. ജൂലൈ 1 മുതല്‍ തുടങ്ങുന്ന പുതിയ സീസണിലേക്കാണ് ബാബര്‍ അസമിനെ ക്യാപ്റ്റനായി നിയമിച്ചത്. ഈ കാലഘട്ടത്തില്‍ ഏഷ്യ കപ്പിനും ടി20 ലോകകപ്പിനു പുറമെ പാകിസ്ഥാന്‍ 9 ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിന മത്സരങ്ങളും 20 ടി20 മത്സരങ്ങളും കളിക്കും. നേരത്തെ ടി20യിലും ക്യാപ്റ്റനായി ബാബര്‍ അസമിനെ നിയമിച്ചിരുന്നു. അതെ സമയം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി അസ്ഹര്‍ അലി തന്നെ തുടരും.

 

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് വിവരങ്ങള്‍ പുറത്തുവിട്ട സമയത്താണ് പുതിയ ക്യാപ്റ്റനെയും തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റിയത് മുതല്‍ പുതിയ ക്യാപ്റ്റനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല.