ബാബരി വിധി: വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

0 348

ബാബരി വിധി: വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

എടക്കാട്: ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിയിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എടക്കാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴരയിൽ ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രകടനത്തേ തുടർന്നുള്ള ധർണ വെൽഫയർ പാർട്ടി കണ്ണൂർ ജില്ലാ സിക്രട്ടറി സാജിദ ഷജീർ ഉദ്ഘാടനം ചെയ്തു പള്ളി തകർത്ത കേസിലെ വിധി ജുഡീഷ്യൽ കർസേവയാണെന്നും പൊതുജനങ്ങളുടെ നീതി ബോധത്തിന് മേലുള്ള കടന്നാക്രമാണെന്നും അദ്ധേഹം പറഞ്ഞു. 400 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് ആരും തകർക്കാതെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായതാണോയെന്നും കോടതി വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു ഏഴര ഡിവിഷൻ പ്രസിഡണ്ട് സൈനുൽ ആബിദ് സ്വാഗതവും വെൽഫയർ പാർട്ടി എടക്കാട് പഞ്ചായത്ത് പ്രസിഡണ്ട് മൊയ്തീൻ ഏഴര അധ്യക്ഷതയും വഹിച്ചു.പ്രതിഷേധ പ്രകടനത്തിന് ഇംതിഹാബ്, സൽമാനുൽ ഫാരിദ്, റഷാദ് ഏഴര, ശോഭിത കുറുവ എന്നിവർ നേതൃത്വം നൽകി.