ബാബുവിനെ തുടർ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; എല്ലാവിധ ചികിത്സാ സംവിധാനങ്ങളും സജ്ജമെന്ന് ആരോഗ്യവകുപ്പ്

0 1,240

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ഹെലികോപ്റ്റർ മാർഗം കഞ്ചിക്കോട് ഹെലിപ്പാഡിലെത്തിച്ച ശേഷം തുടർ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിക്കുകയായിരുന്നു.

ഹെലികോപ്റ്റർ മാർഗം ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സ നൽകാനായി വിദഗ്ധ ഡോക്ടർസ് ബാബുവിനെ ഉടൻ പരിശോധിക്കുമെന്നും ജില്ല ആരോഗ്യവകുപ്പ് അറിയിച്ചു. ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് തന്നെ ഐസിയു ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങൾ അധികൃതർ സജ്ജമാക്കിയിരുന്നു. ബാബുവിന് കൗൺസിലിംഗ് നൽകാനുള്ള വിദഗ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീം ആണ് ആശുപത്രിയിൽ ഉള്ളത്.