പാനൂർ: സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻ്റയും പ്രനിഷയുടെയും മകൾ അൻവിയ (7) യാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് സംഭവം. അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗത്ത് ബൈക്ക് അടിച്ച് തെറിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച്തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൻവി നാണ് സഹോദരൻ