തൃശൂര്‍: സംസ്ഥാനത്ത് ഗോഡൗണുകളില്‍ നശിച്ചത് 2100 മെട്രിക് ടണ്‍ റേഷന്‍ ഭക്ഷ്യവസ്തുക്കള്‍. 2018 മുതല്‍ ഇതുവരെ കേരളത്തില്‍ 155 ലോഡ് അരിയും 55 ലോഡ് ഗോതമ്ബുമാണ് ഉപയോഗിക്കാനാവാത്ത സ്ഥിതിയായത്. ഒരു ലോഡ് എന്നാല്‍ 10 മെട്രിക് ടണ്‍ വരും. കഴിഞ്ഞ മാസം താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ മുഖേന നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ ഇത്രയധികം റേഷന്‍ വസ്തുക്കള്‍ ഉപയോഗശൂന്യമായി കണ്ടെത്തിയത്. ക്വാളിറ്റി കണ്ട്രോളര്മാര് ഇവ ഉപയോഗിക്കാനാവില്ലെന്ന് പരിശോധനയിലൂെട ഉറപ്പാക്കി. കേരളത്തിന് പ്രതിമാസം 14.25 മെട്രിക് ടണ്‍ റേഷന്‍ വിഹിതമാണ് കേന്ദ്രം നല്‍കുന്നത്. ഇത് 80 മെട്രിക് ടണ്‍ ആയി കുറഞ്ഞു. ഇതോടെ ഗോഡൗണുകളില്‍ മുന്നു മാസത്തേക്കുള്ള കരുതല്‍ ശേഖരം ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ഇേതാടെയാണ് ഇത്രയധികം മോശം അരിയും ഗോതമ്ബും അടക്കം കണ്ടെത്തിയത്. എഫ്.സി.ഐകളില്‍ നിന്നുള്ള മോശം അരിയാണ് ഇതില്‍ അധികവുമെന്നാണ് അധികൃതരുടെ സാക്ഷ്യപ്പെടുത്തല്‍. ഒപ്പം മില്ലുകളില്‍നിന്നുള്ള മോശം മട്ട അരിയുമുണ്ട്. റേഷന്‍കടകളില്‍ വിതരണം നടത്തുന്നവയില്‍ മോശമായത് തിരിച്ചയക്കുന്നവയും ഇതിലുള്‍പ്പെടും.
ശാസ്ത്രീയ ഗോഡൗണുകളുടെ അഭാവവും ഭക്ഷ്യധാന്യങ്ങള്‍ നശിക്കാന്‍ കാരണമാണ്. സ്റ്റാറ്റ്യൂട്ടറി സംവിധാനത്തില്‍ സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകള്‍ അതേപടി നിലനിര്‍ത്തിയതാണ് നശിക്കാന്‍ കാരണം. 2018ലെ പ്രളയത്തില്‍ നശിച്ച റേഷന്‍ വസ്തുക്കള്‍ കുഴിച്ചു മൂടിയ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ 2019ലെ പ്രളയത്തില്‍ നശിച്ചവ ഒന്നും ചെയ്തിട്ടില്ല. ഒപ്പം ആദ്യം വന്ന ലോഡുകള്‍ ആദ്യം ഉപയോഗിക്കാനാവാത്ത സാഹചര്യത്തില്‍ നശിച്ചവയും ഇതിലുള്‍പ്പെടും.സംസ്ഥാനത്തിെന്റ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള ഇത്തരം അരി ജില്ലതലത്തില്‍ എന്‍.എഫ്.എസ്.എ ക്വാളിറ്റി കണ്േട്രാളര്മാര് വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇതിലൂടെ കുറച്ചെങ്കിലും അരി ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.