സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി തിലോത്തമൻ:റേഷൻ കടകൾ വഴി ഭക്ഷ്യസാധനങ്ങളുടെ വിതരണം കൃത്യമായി നടത്തുമെന്നും മന്ത്രി
തിരുവനന്തപുരം: കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ വിതരണത്തിൽ തടസമുണ്ടാകില്ലെന്നും ചരക്ക് ഗതാഗതം സുഗമമായി നടക്കുമെന്നും തിലോത്തമൻ പറഞ്ഞു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി അറിയിച്ചു.
റേഷൻ കടകൾ വഴി ഭക്ഷ്യസാധനങ്ങളുടെ വിതരണം കൃത്യമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.