ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കാട്ടാക്കയത്തിനെതിരെ നടത്തുന്നത് ഗൂഢാലോചന; പ്രതിഷേധവുമായി കല്ലംചിറ കോൺഗ്രസ്‌ കമ്മിറ്റി

0 804

ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കാട്ടാക്കയത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയിൽ ശക്തമായി പ്രതിഷേധിച്ച് കല്ലംചിറ കോൺഗ്രസ്‌ കമ്മിറ്റി. കെട്ടികിടക്കുന്ന ഫയലുകൾ ഒപ്പിടാതെ പുതിയ പഞ്ചായത്ത്‌ സെക്രട്ടറി ജനങ്ങളെ വലച്ചത് ചോദ്യം ചെയ്ത  പ്രസിഡൻ്റിനെതിരെ കള്ളക്കേസ് കൊടുത്തുവെന്നും, ചില തൽപര കക്ഷികളോടൊപ്പം ചേർന്ന് സെക്രട്ടറി നീക്കം നടത്തുന്നുവെന്നും ആരോപിച്ചാണ് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചത്. രാജു കാട്ടാക്കയത്തിന് എല്ലാവിധ പിന്തുണയും നൽകും എന്നും യോഗം അറിയിച്ചു.

യോഗം വി.എം ശിഹാബ് ഉദ്ഘാടനം ചെയ്തു. സണ്ണി കല്ലുവയലിൽ, നാസർ, കുഞ്ചമ്പു, തോമസ്, സുരേന്ദ്രൻ അരിങ്കൽ, വി.എം ഷെഫീഖ് എന്നിവർ സംസാരിച്ചു.