ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലീസ് സംരക്ഷണം തേടി

ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലീസ് സംരക്ഷണം തേടി

0 144

ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലീസ് സംരക്ഷണം തേടി

 

 

ബെംഗളൂരു: മധ്യപ്രദേശില്‍ നിന്നുള്ള 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരും എംപിമാരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു പോലീസിന് കത്തുനല്‍കി. ചില സുപ്രധാന ജോലികള്‍ക്കായാണ് സ്വമേധയാ ബെംഗളൂരുവില്‍ എത്തിയതെന്ന് വിമതര്‍ കത്തില്‍ അവകാശപ്പെടുന്നു. ബെംഗളൂരുവില്‍ താമസിക്കുന്നതിനും നഗരത്തിലൂടെ സഞ്ചരിക്കുന്നതിനും പ്രാദേശിക പോലീസിന്റെ സംരക്ഷണം വേണമെന്നാണ് ആവശ്യം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കത്തുകള്‍ ലഭിച്ചതായിപോലീസ് സ്ഥിരീകരിച്ചു.

രണ്ട് പ്രത്യേക വിമാനങ്ങളില്‍ തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായാണ് വിമത എംഎല്‍എമാര്‍ ബെംഗളൂരുവിലെത്തിയത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട 19 അംഗ സംഘത്തെ നഗരത്തിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള റിസോര്‍ട്ടിലേക്ക് മാറ്റി.
അതിനിടെ ബിജെപിക്കെതിരെ വിമര്‍ശവുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തില്‍ നടപ്പാക്കിയ പദ്ധതി അവര്‍ ആവര്‍ത്തിക്കുകയാണ്. അവരുടെ അടുത്ത ലക്ഷ്യം രാജസ്ഥാനും മഹാരാഷ്ട്രയുമാണെന്നും റാത്തോഡ് ആരോപിച്ചു.