അടുത്ത ആഴ്ച നാല് ദിവസം ബാങ്ക് അവധി ..കാരണം ഇതാണ്

0 856

അടുത്ത ആഴ്ച നാല് ദിവസം ബാങ്ക് അവധി ..കാരണം ഇതാണ്
തിരുവനന്തപുരം: അടുത്ത ആഴ്ച പൊതു അവധികള്‍, പണിമുടക്ക് എന്നിവ കാരണം നാല് ദിവസം ബാങ്ക് അവധി. 10 പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച്‌ 27നാണ് സമരം നടത്തുന്നത്.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിന്‍റെ ഭാഗമാകും. അടുത്ത തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

അതേ സമയം ബുധനാഴ്ച ഉഗാധി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി സമരമായതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ പൊതു ബാങ്ക് അവധിയാണ്.