ബാങ്ക് നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
തളിപ്പറമ്ബ് : യു.ഡി.എഫ്. ഭരിക്കുന്ന തളിപ്പറമ്ബ് സഹകരണ ബാങ്കില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് ജോലി നല്‍കിയെന്നാരോപിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചു.
സഹകരണ യൂണിയന്‍ ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ഇ.കെ.മധു ഉദ്ഘാടനം ചെയ്തു. എം.എന്‍.പൂമംഗലം, രാജന്‍, കെ.രമേശന്‍, പി.ആനന്തകുമാര്‍, രാജീവന്‍ വെള്ളാവ്, കെ.വി.ഗായത്രി, സി.ടി.അഭിജിത്, കെ.നിഷ, ടി.വി.അശോകന്‍, വി.ജാനകി, പി.വി.നാണു എന്നിവര്‍ നേതൃത്വം നല്‍കി. നിയമനത്തെചൊല്ലി ഏതാനും ദിവസങ്ങളായി തര്‍ക്കം തുടരുകയായിരുന്നു. നാലുജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട പരാതിയില്‍ ഡി.സി.സി. നിര്‍ദേശപ്രകാരം അന്വേഷണം നടക്കുമ്ബോഴാണ് പുതിയ വിവാദം. അഞ്ച് ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് ഡി.സി.സി. പ്രസിഡന്റ് നല്‍കിയ ഉറപ്പിന്‍മേല്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.