കോവിഡ്19: വായ്പക്ക് ഒരുവര്‍ഷ മൊറട്ടോറിയത്തിന് ശിപാര്‍ശ
തിരുവനന്തപുരം: കോവിഡ്- 19 സംസ്ഥാന സമ്ബദ്വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തില്‍ വായ്പകള്‍ക്ക് ഒരുവര്‍ഷം മൊറേട്ടാറിയം നല്കാന് റിസര്‍വ് ബാങ്കിനോട് ശിപാര്‍ശ ചെയ്ത് സംസ്ഥാനതല ബാേങ്കഴ്സ് സമിതി (എസ്.എല്‍.ബി.സി). എല്ലാതരം ജപ്തി നടപടികളും മൂന്നുമാസത്തേക്ക് നിര്‍ത്തിവെക്കും. ഒപ്പം, പ്രതിദിന ചെലവിനായി വായ്പ നല്‍കാനും ധാരണയായി.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച എസ്.എല്‍.ബി.സി ഉപസമിതി ചേര്‍ന്നത്. ആര്.ബി.െഎ അനുമതി ലഭിച്ചശേഷമേ ഇത് നടപ്പാക്കാന്‍ കഴിയൂ. ഇൗ വര്‍ഷം ജനുവരി 31വരെ വായ്പ കൃത്യമായി അടച്ചവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് എസ്.എല്‍.ബി.സി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജറുമായ എന്‍. അജിത് കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാതരം വായ്പകള്‍ക്കും ഇത് ബാധകമാണ്. അതിനുമുമ്ബ് വായ്പ നിഷ്ക്രിയാസ്തിയാക്കിയിട്ടുള്ളവര്ക്ക് ആനുകൂല്യം ലഭിക്കില്ല. എല്ലാ വായ്പ തിരിച്ചുപിടിക്കല്‍ നടപടികളും മൂന്നുമാസം നീട്ടിവെക്കും.
പ്രളയകാലെത്ത 10000 രൂപയുടെ അടിയന്തരവായ്പ മാതൃകയിലാണ് നിത്യചെലവിന് 10000-25000 രൂപ വരെ വായ്പ നല്‍കുക. ബാങ്ക് ഇടപാടുകാര്‍ക്ക് മാത്രമാവും ഇത് ലഭിക്കുക. ഈ വായ്പക്ക് മൂന്ന് മാസം മൊറട്ടോറിയം ഉണ്ടാവും. പിന്നീട് രണ്ടുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.