ലഖ്നൗ: യൂണിഫോമില്‍ ബാര്‍ നര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ച എസ്ഐയ്ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഹുസൈന്ഗജ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ സുരേന്ദ്ര പാല് ആണ് ബാര്‍ നര്‍ത്തകര്‍ക്കൊപ്പം ചുവടുവയ്ക്കുകയും അവരുടെ ദേഹത്ത് പണം എറിയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുരേന്ദ്ര പാലിനെ സസ്പെന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാത്രി നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. പ്രചരിച്ച വീഡിയോയില്‍ സുരേന്ദ്ര പാല് നര്‍ത്തകരുടെ മുകളിലേക്ക് നോട്ടുകള്‍ വര്‍ഷിക്കുന്നത് വ്യക്തമായിരുന്നു. ഇയാള്‍ക്കൊപ്പം കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരുന്നു. എസ്ഐയുടെയും സഹപ്രവര്‍ത്തകരുടെയും പെരുമാറ്റം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചുവെന്നും മോശം പെരുമാറ്റം കണക്കിലെടുത്ത് എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. എസ്ഐയ്ക്കൊപ്പം വീഡിയോയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.