മദ്യശാലകള്‍ അടയ്‌ക്കില്ല; ബാറില്‍ ഇരിപ്പിടങ്ങള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം

0 247

ദ്യശാലകള്‍ അടയ്‌ക്കില്ല; ബാറില്‍ ഇരിപ്പിടങ്ങള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം

തിരുവനന്തപുരം : കോവിഡ്‌ പ്രതിരോധനടപടികളുടെ ഭാഗമായി സംസ്‌ഥാനത്ത്‌ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിടേണ്ടതില്ലെന്ന്‌ മന്ത്രിസഭായോഗം. മദ്യശാലകള്‍ അടച്ചിട്ടാല്‍ മദ്യദുരന്തത്തിനുതന്നെ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ വില്‍പനശാലകള്‍ പൂര്‍ണമായി അടച്ചുപൂട്ടേണ്ടതില്ലെന്നും തല്‍ക്കാലം ക്രമീകരണം മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമുള്ള ധാരണയില്‍ മന്ത്രിസഭായോഗം എത്തിയത്‌.

ബാറുകള്‍ പൂട്ടിയിടുന്നത്‌ ദുരന്തസാദ്ധ്യത കൂട്ടുമെന്ന മുന്നറിയിപ്പ്‌ എക്‌സൈസും, ഇന്റലിജന്‍സും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സാനിറ്റൈസേഷന്‍ നിര്‍മാണത്തിനും മറ്റുമായി മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നടക്കം സ്‌പിരിറ്റ്‌ വിതരണം ചെയ്യുന്നുണ്ട്‌. മദ്യം സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക്‌ അത്‌ ലഭിക്കാതായാല്‍ അവര്‍ ഇത്തരം വസ്‌തുക്കളെ ദുരുപയോഗം ചെയ്‌താലോയെന്ന ആശങ്കയും യോഗത്തിലുയര്‍ന്നു.