സിപിഎം പ്രവർത്തകന്റെ അരുംകൊല; ആർഎസ്എസ് കൊലയാളി സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: എസ്.ഡി.പി.ഐ

0 415

തലശ്ശേരി: പുന്നോലിൽ മൽസ്യതൊഴിലാളിയായ ഹരിദാസനെന്ന സി.പി.എം പ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊന്ന ആർ എസ് എസ് ഭീകരത യ്ക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് എ സി ജലാലുദീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അന്നം തേടി പോയി മടങ്ങുന്നതിനിടെയാണ് വീട്ടിന് സമീപത്ത് വച്ച് ഒരു സാധാരണക്കാരനെ ആർ.എസ്.എസ് ക്രിമിനലുകൾ അതിക്രൂരമായി വെട്ടിക്കൊന്നത്. ഒരു കാൽ വെട്ടിയെടുത്ത് ദൂരെ കളയുകയും ചെയ്തു. ഉന്നത നേതാക്കളുടെ വ്യക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും സംഭവത്തിന് പിന്നിലുണ്ട് എന്ന് വ്യക്തം.

പോലീസ് അക്രമികളെ പിടികൂടുന്നതിനൊപ്പം തന്നെ ഗൂഢാലോചന നടത്തിയവരെയും ഉടൻ പിടികൂടണം. ഇതര ജില്ലയിലെ ഒരു ബി.ജെ.പി നേതാവ് കഴിഞ്ഞ കുറച്ച് ദിവസമായി കണ്ണൂരിൽ തമ്പടിച്ചിരിക്കുകയാണ്. കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം.

കഴിഞ്ഞ കുറെ നാളായി ജില്ലയുടെ സമാധാനന്തരീക്ഷം തകർക്കാൻ ആർഎസ്എസ് ബോധപൂർവ്വം ശ്രമിക്കുകയാണ്. കണ്ണവത്തും പെരിങ്ങോംമിലും ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടാവുകയും ആർ എസ് എസ് നേതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അടുത്തിടെയാണ് നടന്നത്.

ഇപ്പോൾ കൊലപാതകം നടന്ന പുന്നോലിന് സമീപ പ്രദേശത്ത് ഒരു ആർ.എസ്.എസ് പ്രവർത്തകൻ്റെ കൈപ്പത്തി ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ  തകർന്നത് കഴിഞ്ഞ ദിവസമാണ്.

ആർ.എസ്.എസ്സിൻ്റെ ബോംബ് നിർമ്മാണത്തെ കുറിച്ചും ആയുധശേഖരത്തെ കുറിച്ചും പോലീസ് കണ്ടില്ലെന്ന് നടിച്ചതിൻ്റെ പരിണിതഫലമാണ് ഇപ്പാൾ ഒരു ഗൃഹനാഥൻ്റെ ജീവൻ നഷ്ട്ടപ്പെടാനിടയാക്കിയതെന്നും എ സി ജലാലുദീൻ കുറ്റപ്പെടുത്തി.