ഇങ്ങനെപോയാല്‍ ബാഴ്‌സ ചാമ്ബ്യന്‍സ് ലീഗ് നേടില്ലെന്ന് മെസി
കളി മെച്ചപ്പെടുത്തിയില്ലായെങ്കില്‍ ബാഴ്‌സലോണ ഒരിക്കലും ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളാവില്ലെന്ന് നായകന്‍ ലയണല്‍ മെസി. നോക്ക് ഔട്ട് സ്റ്റേജിലെ രണ്ടാംപാദ മത്സരത്തില്‍ ബാഴ്‌സ നാപോളിയെ നേരിടാനിരിക്കെയാണ് കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങള്‍ നിര്ത്തലാക്കിയത്.
മെസിയുടെ തുറന്നുപറച്ചില്‍ പരിശീലകന്‍ ക്വിക്കെ സെറ്റിയന് നേരെയുള്ള ഒളിയമ്ബ് കൂടിയാണ്. നോക്ക് ഔട്ട് സ്റ്റേജില്‍ നാപ്പോളിയുമായുള്ള ആദ്യ മത്സരം ഓരോ ഗോളിന്റെ സമനിലയില്‍ പിരിഞ്ഞിരുന്നു.
“നമ്മുടെ സ്‌ക്വാഡിനെക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നുമില്ല. നമ്മള്‍ക്ക് എല്ലാ മത്സരങ്ങളും ജയിക്കാനും സാധിക്കും. പക്ഷെ ഇപ്പോള്‍ കളിക്കുന്നത് പോലെ കളിച്ചല്ല അത്,” നാല് ചാമ്ബ്യന്‍സ് ലീഗ് സ്വന്തമാക്കിയ താരം സ്‌പോര്‍ട്ടിനോട് പറഞ്ഞു.
എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. എല്ലാ വര്‍ഷവും ചാമ്ബ്യന്‍സ് ലീഗ് കളിച്ച അനുഭവത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം പറയുന്നത്. ഇപ്പോള്‍ കളിക്കുന്നത് പോലെ കളിച്ചാല്‍ ബാഴ്‌സ ഒരിക്കലും ജയിക്കില്ലെന്നും മെസി പറഞ്ഞു.
2014-15 സീസണിലാണ് ബാഴ്‌സലോണ ഒടുവിലായി ചാമ്ബ്യന്‍സ് ലീഗ് ജയിക്കുന്നത്. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി ജേതാക്കളായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളും കിരീടംനേടി.