20 അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി

0 226

20 അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി

തലശ്ശേരി: നിയമലംഘനം നടത്തിയ 20 അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തു. വിദ്യാര്‍ഥികളെ പുറപ്പെടാന്‍ നേരത്തുമാത്രം കയറ്റിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടായി. ചരക്കുകയറ്റല്‍, അമിത ചാര്‍ജ് ഈടാക്കല്‍ എന്നിവയുടെ പേരിലാണ് അന്തസ്സംസ്ഥാന ബസ്സുകളില്‍ മിക്കതിനും നടപടിയുണ്ടായത്. ലൈസന്‍സില്ലാതെ ബസ് ഓടിച്ചയാളുടെ പേരിലും നടപടിയുണ്ടായി.

കൂത്തുപറമ്ബില്‍ പരിശോധനയ്ക്കിടെയാണ് ബെംഗളൂരുവിലേക്കുള്ള ബസ് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലാത്തത് കണ്ടെത്തിയത്. ഇയാളില്‍നിന്ന് 10,000 രൂപ പിഴയീടാക്കി. പകരം ഡ്രൈവര്‍ എത്തിയ ശേഷം ഈ ബസ്സിന്റെ യാത്ര തുടരാന്‍ അനുവദിച്ചു. നടപടി നേരിട്ടവയെല്ലാം ബെംഗളൂരുവിലേക്കുള്ള ബസ്സുകളായിരുന്നു. ഓരോ ബസ്സിനും 7500 രൂപ വീതം ആകെ 1.50 ലക്ഷം രൂപ പിഴയീടാക്കി.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാത്രിയിലായിരുന്നു പരിശോധന. അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സാധാരണ റൂട്ട് ബസ്സുകളില്‍ ടിക്കറ്റ് നല്‍കി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി വഴിയില്‍ നിന്ന് കയറ്റുന്നതായുള്ള പരാതിയുണ്ട്. ഇത് പെര്‍മിറ്റിന്റെ ലംഘനമാണ്. തിരിച്ചറിയല്‍ രേഖകളോ വിവരങ്ങളോ ഇല്ലാതെ വഴിയില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതും തെറ്റാണ്. അവധിദിനങ്ങളില്‍ ചാര്‍ജ് കൂട്ടുന്നുവെന്നും പരാതി ഉയരാറുണ്ട്.

അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി

തലശ്ശേരി: നിയമലംഘനം നടത്തിയ 20 അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തു. വിദ്യാര്‍ഥികളെ പുറപ്പെടാന്‍ നേരത്തുമാത്രം കയറ്റിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടായി. ചരക്കുകയറ്റല്‍, അമിത ചാര്‍ജ് ഈടാക്കല്‍ എന്നിവയുടെ പേരിലാണ് അന്തസ്സംസ്ഥാന ബസ്സുകളില്‍ മിക്കതിനും നടപടിയുണ്ടായത്. ലൈസന്‍സില്ലാതെ ബസ് ഓടിച്ചയാളുടെ പേരിലും നടപടിയുണ്ടായി.

കൂത്തുപറമ്ബില്‍ പരിശോധനയ്ക്കിടെയാണ് ബെംഗളൂരുവിലേക്കുള്ള ബസ് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലാത്തത് കണ്ടെത്തിയത്. ഇയാളില്‍നിന്ന് 10,000 രൂപ പിഴയീടാക്കി. പകരം ഡ്രൈവര്‍ എത്തിയ ശേഷം ഈ ബസ്സിന്റെ യാത്ര തുടരാന്‍ അനുവദിച്ചു. നടപടി നേരിട്ടവയെല്ലാം ബെംഗളൂരുവിലേക്കുള്ള ബസ്സുകളായിരുന്നു. ഓരോ ബസ്സിനും 7500 രൂപ വീതം ആകെ 1.50 ലക്ഷം രൂപ പിഴയീടാക്കി.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാത്രിയിലായിരുന്നു പരിശോധന. അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകള്‍ക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സാധാരണ റൂട്ട് ബസ്സുകളില്‍ ടിക്കറ്റ് നല്‍കി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി വഴിയില്‍ നിന്ന് കയറ്റുന്നതായുള്ള പരാതിയുണ്ട്. ഇത് പെര്‍മിറ്റിന്റെ ലംഘനമാണ്. തിരിച്ചറിയല്‍ രേഖകളോ വിവരങ്ങളോ ഇല്ലാതെ വഴിയില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതും തെറ്റാണ്. അവധിദിനങ്ങളില്‍ ചാര്‍ജ് കൂട്ടുന്നുവെന്നും പരാതി ഉയരാറുണ്ട്

Get real time updates directly on you device, subscribe now.