ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം കര്യപരിപാടികളുടെ ഭാഗമായി സുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ ചുവർചിത്ര രചനയും ഫ്ലാഷ് മോബും നടത്തി. പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. ശുചിത്വത്തെ പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ ഷാമില ജുനൈസ്, കെ റഷീദ്, ലിഷ ടീച്ചർ, സാലി പൗലോസ്, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ കെ സത്യൻ, ഐ എസ് എൽ 2.0 നോഡൽ ഓഫീസർ സുനിൽകുമാർ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ഹാരിസ് എ എസ്, ഹരിത കർമ സേന കോർഡിനേറ്റർ അൻസിൽ ജോൺ എന്നിവർ പങ്കുവഹിച്ചു. മുനിസിപ്പാലിറ്റി ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസംഷൻ നഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്.