അണലിയുടെ കടിയേറ്റ സംഭവം; വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും

0 101

അണലിയുടെ കടിയേറ്റ സംഭവം; വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും

തിരുവനന്തപുരം: ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസമാണ് സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

പത്തനാപുരത്ത് പാമ്ബിനെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് രക്ത അണലിയുടെ കടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
വാവ സുരേഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കിയിരുന്നു. ഇതിനായി മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. ചികിത്സയെ കൂടാതെ റൂം വാടകയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.