ഒറ്റ പ്രസവത്തില്‍ പിറന്നത് ആറ് കുഞ്ഞുങ്ങള്‍ !മധ്യപ്രദേശിലെ യുവതിയ്ക്ക് ലഭിച്ചത് 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.

0 273

ഒറ്റ പ്രസവത്തില്‍ പിറന്നത് ആറ് കുഞ്ഞുങ്ങള്‍ !മധ്യപ്രദേശിലെ യുവതിയ്ക്ക് ലഭിച്ചത് 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.

ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ ലഭിക്കുന്നതിനെ മഹാഭാഗ്യമെന്നു തന്നെ വിശേഷിപ്പിക്കണം. മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ഉണ്ടായത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രസവം നടന്ന ഉടന്‍ രണ്ടു പെണ്‍കുട്ടികളും മരിച്ചത് ആശുപത്രിയെ ദുഖമയമാക്കി. ആണ്‍കുട്ടികള്‍ എന്‍.ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ശരീരഭാരം 500 മുതല്‍ 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച്‌ കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Get real time updates directly on you device, subscribe now.