തേനീച്ച കൂട്ടില്‍ പരുന്തിന്‍റെ പരാക്രമം; വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

0 772

വയനാട് (Wayanad) പനമരം ചോമാടിയിൽ തേനീച്ചയുടെ (Honey Bee) കുത്തേറ്റ് (Bee Sting) വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂട്ടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

യാക്കോബിനെ മീനങ്ങാടി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.