തിരുവനന്തപുരം: ബംഗളൂരുവിലേക്കും തിരിച്ചും കൂടുതല്‍ ട്രെയിന്‍ വേണമെന്ന കേരളത്തിെന്റ ആവശ്യം സ്വകാര്യ ബസ് ലോബിക്ക് വേണ്ടി റെയില്‍വേ അട്ടിമറിക്കുന്നു. യാത്രക്കാരുടെ തിരക്കും യാത്രാസൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി പലവട്ടം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര റെയില്‍േവ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
ട്രെയിനുകള്‍ ഒാടിക്കാന്‍ തിരുവനന്തപുരം ഡിവിഷന് സന്നദ്ധത അറിയിെച്ചങ്കിലും ബംഗളൂരുവില്‍ മതിയായ പ്ലാറ്റ്ഫോമില്ലെന്ന് ചൂണ്ടിക്കാട്ടി െചന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേ ഒാേരാ വട്ടവും തടയിടുകയാണ്. കര്‍ണാടകയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്ന് നിരവധി പുതിയ സര്‍വിസുകള്‍ ബംഗളൂരുവിേലക്ക് ആരംഭിക്കുേമ്ബാഴാണ് കേരളത്തിനോട് മുഖം തിരിക്കുന്നത്. ബദല്‍ മാര്‍ഗങ്ങളില്ലാത്ത നിസ്സഹായാവസ്ഥയിലാണ് അധികപേരും ബസ് യാത്ര തെരഞ്ഞെടുക്കുന്നത്.
ഒരു ട്രെയിന്‍ ഒാടിച്ചാല്‍ 1700 യാത്രക്കാരെ ഉള്‍ക്കൊള്ളാം. ശരാശരി 50 യാത്രക്കാരെ വെച്ച് കണക്കാക്കിയാലും 34 ബസുകള്‍ നിരത്തൊഴിയേണ്ടി വരും. ഇത് മറികടക്കാനുള്ള സ്വകാര്യ ബസ് ലോബിയുടെ നീക്കമാണ് റെയില്‍വേയുടെ അവഗണന. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസമുള്ള കൊച്ചുവേളി–ബാനസ്വാടി ഹംസഫര്‍ എക്സ്പ്രസ് പ്രതിദിനമാക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുവെങ്കിലും പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകാതെ അനുവദിക്കാനാകില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.
കോച്ചുകളുടെ അറ്റകുറ്റപ്പണി, സുരക്ഷ പരിശോധന എന്നിവക്ക് മതിയായ സൗകര്യമില്ലെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. റിസര്‍വേഷന്‍ ആരംഭിക്കുന്ന ദിവസം തന്നെ ബംഗളൂരു ടിക്കറ്റുകള്‍ കാലിയാകുന്നതാണ് ഇപ്പോഴത്തെ നില. പിന്നീട് കഴുത്തറുപ്പന്‍ നിരക്കുള്ള സ്വകാര്യബസുകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
ബംഗളൂരു യാത്രക്കാര്‍ക്കുനേരെ സ്വകാര്യ അന്തര്‍സംസ്ഥാന ബസിലെ ജീവനക്കാരുടെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റവുമൊടുവില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. നേര്‍ക്കുനേര്‍ ബാധിക്കുന്ന വിഷയമായതിനാല്‍ ബസുടമകള്‍ ഇടപെട്ടു.
ഇതോടെ നീക്കങ്ങളെല്ലാം നിന്നു. നിലവില്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് ആഴ്ചയില്‍ 10 ട്രെയിനുകളാണ് ബംഗളൂരുവിലേക്കുള്ളത്. ഇതിനെക്കാള്‍ 50 ശതമാനത്തിലധികം യാത്രക്കാര്‍ ഡിവിഷനിെല വിവിധ സ്റ്റേഷനുകളില്‍നിന്ന് ബംഗളൂരുവിലേക്കുണ്ടെന്ന സാഹചര്യത്തിലാണിത്.