മികച്ച യുവജന പ്രവർത്തകൻ അവാർഡ് വിപിൻ ജോസഫിന്

0 563

 

കണ്ണൂർ : തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകർക്ക് വേണ്ടി കെ.സി.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന ജോൺസൺ.ജെ.ഓടയ്ക്കൽ മെമ്മോറിയൽ യൂത്ത് എക്സലൻസ് അവാർഡിന് വിപിൻ ജോസഫ് അർഹനായി. സാമൂഹികതലം , സഭാതലം , ജീവകാരുണ്യതലം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. തലശ്ശേരി അതിരൂപത കാര്യാലയത്തിൽ നടന്ന അവാർഡ് ദാനം ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ.ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കേളകം സ്വദേശിയായ വിപിൻ ജോസഫ് മാറാട്ടുകുന്നേൽ ജോസഫ് , വത്സമ ദമ്പതികളുടെ മകനാണ്. കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന മീഡിയ കോർഡിനേറ്റർ , മൈനോരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി, നെഹ്റു യുവകേന്ദ്ര നിയോജക മണ്ഡലം കോർഡിനേറ്റർ , എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.