മാനന്തവാടി: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം സംസ്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രചരണ വീഡിയോ ഗാന സി.ഡി പ്രകാശനം കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം നിര്‍വ്വഹിച്ചു. സലീം താഴത്തൂര്‍ ഗാനരചന നടത്തി ബിനു മാങ്കൂട്ടം സംവിധാനം നിര്‍വ്വഹിച്ച സന്ദേശഗാനമാണ് പുറത്തിറക്കിയത്. സാഹിതി ന്യൂസ് വാര്‍ത്ത സംപ്രേഷണ പരിപാടി പ്രകാശനം എഐസിസി അംഗം പി.കെ ജയലക്ഷ്മി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.കെ വര്‍ഗ്ഗീസ്, ടി.എ റെജി, വിനോദ് തോട്ടത്തില്‍, പി.വി ജോര്‍ജ്, ശ്രീജി ജോസഫ്, സലിം താഴത്തൂര്‍, ബിനു മാങ്കൂട്ടം, ഒ.ജെ മാത്യു, സാജു ഐക്കര കുന്നത്ത്, മധു എടച്ചന, അശോകന്‍ ഒഴക്കോടി, പി. ഷംസുദീന്‍, കെ.ഡി രവീന്ദ്രന്‍, എം.കെ ഗിരീഷ് കുമാര്‍, ജിന്‍സ്, ഫ്രാന്‍സിസ് ബേബി, പി.കെ സുകുമാരന്‍, മുത്തലിബ്, ജിജി, വി.കെ ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.