ദുംക: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.സംഭവത്തില്‍ ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗ ദെഹ്രി, ദേവേന്ദ്ര ദെഹ്രി, സോനു ദെഹ്രി എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഭര്‍ത്താവിനൊപ്പം ചന്തയില്‍നിന്നു വീട്ടിലേക്കു മടങ്ങവെ, ജിര്‍ക്ക വനമേഖലയില്‍വച്ച് അക്രമിസംഘം വഴിയില്‍ തടഞ്ഞശേഷം കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്. പ്രതികളായ മൂന്നു പേരും മാറിമാറി പീഡിപ്പിച്ചു. ഈ സമയത്തു ഭര്‍ത്താവിനെ തുണി ഉപയോഗിച്ചു മരത്തില്‍ കെട്ടിയിട്ടതായും പരാതിയില്‍ ആരോപിക്കുന്നു.
പ്രതികളെ ദുംക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് വളപ്പൊട്ടുകളും വസ്ത്രത്തിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തി. വസ്ത്രം ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് അറിയിച്ചു.