ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവ് അറസ്റ്റിൽ

0 262

തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചാലാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. ഇയാളെ മംഗലാപുരത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 17-നാണ് ചാലാട് സ്വദേശിനിയും നഴ്‌സുമായ രാഖി മരണത്തിനു കീഴടങ്ങി. രണ്ടാഴ്ചയോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍ പോയിരുന്നു. ഭര്‍ത്താവ് സന്ദീപ് തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് മൊഴി.