തൃശ്ശൂര്‍: ആനപ്പാന്തം ആദിവാസി കോളനിയിലെ 18 വയസ്സുള്ള യുവതി വനത്തിനുള്ളിലെ കോളനിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി പ്രസവവേദന തുടങ്ങിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനാലാണ് പ്രസവം കാട്ടിലായത്. പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍നിന്ന് കനിവ് 108 ആംബുലന്‍സ് എത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
പ്രായപൂര്ത്തിയാകുന്നതിനുമുമ്ബ് യുവതി ഗര്‍ഭിണിയായതിനാല്‍ ഭര്‍ത്താവിന്റെ പേരില്‍ വെള്ളിക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.