വന്‍കുതിപ്പ്; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ

0 461

ഇന്‍ഡോര്‍: ന്യൂസിലന്റിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിറകെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ടീം ഇന്ത്യ. പരമ്പരക്ക് മുമ്പ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാമതായിരുന്നു. എന്നാൽ ന്യൂസിലന്റിനെതിരെ നേടിയ മൂന്ന് തകർപ്പൻ വിജയങ്ങളോടെ ഇന്ത്യ റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തുകയായിരുന്നു. ഇന്ത്യയോട് പരമ്പര തോറ്റതോടെ ന്യൂസിലാന്റ് റാങ്കിങ്ങിൽ താഴേക്കിറങ്ങി. നാലാം സ്ഥാനത്താണിപ്പോൾ കിവീസ്

ഇന്ത്യക്ക് 114 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 113 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ആസ്ത്രേലിയക്ക് 112 പോയിന്‍റുമാണുള്ളത്. കിവീസ് നാലാമതും പാകിസ്താന്‍ അഞ്ചാമതുമാണ്. ടി 20 റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.

അവസാന മത്സരത്തില്‍ കിവീസിനെ 90 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ശുഭ്മാന്‍ ഗില്ലിന്‍റേയും സെഞ്ച്വറികളുടെ മികവില്‍ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 385 റൺസ്. ഇന്ത്യ ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്ന കിവീസിന് ടീം സ്കോര്‍ 300 കടത്താനായില്ല

Get real time updates directly on you device, subscribe now.