വൻ കുഴൽപണവേട്ട; യുവാവ് പോലീസ് കസ്റ്റഡിയിൽ
ബത്തേരി പൊൻകുഴി യിൽ വൻ കുഴൽപണ വേട്ട. പച്ചക്കറിയുമായി വന്ന പിക്കപ്പ് വാഹനത്തിൽ നിന്നും ഒന്നേമുക്കാൽ കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശി അബുസാഹിബ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി യുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡാണ് പണം പിടികൂടിയത്.