ബിജെപിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള  നിൽപ്പ്സമരവും ഗാന്ധിജയന്തി ആഘോഷവും നടന്നു

0 602

\

ബിജെപിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള  നിൽപ്പ്സമരവും ഗാന്ധിജയന്തി ആഘോഷവും നടന്നു

 

ചെറുപുഴ: ബിജെപിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി. ജലീൽ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള നിൽപ്പ് സമരവും ഗാന്ധിജയന്തി ദിനാഘോഷവും നടന്നു.
ചെറുപുഴ മേലെ ബസാറിൽ രാവിലെ് 12 മണി മുതൽ 12:30 വരെ നടന്ന നിൽപ്പ് സമരം എസ് ടീ മോർച്ച സംസ്ഥാന സെക്രട്ടറി കെ കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.

മോഹനൻ പലേരി, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രാജ്യ ചുണ്ട, മണ്ഡലം പ്രസിഡണ്ട് രൂപേഷ് തൈവളപ്പിൽ , ജില്ലാ കമ്മറ്റിയംഗം എം കെ മുരളി, സുരേഷ് പനയന്തട്ട, എം രാഘവൻ , മാത്യു തടത്തിൽ, സുനീൽ കെ ജീ, എം ബി വിജയൻ , രാജു ഗുരുദേവ് എന്നീവർ പങ്കെടുത്തു.
രാവിലെ ഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നിർദ്ദിഷ്ഠ പോസ്റ്റാഫീസ് സ്ഥല ശുചീകരണവും നടത്തി