ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്കു കാർ പാഞ്ഞുകയറി; നാടിനെ ഞെട്ടിച്ച് അപകടം– 

0 4,298

ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്കു കാർ പാഞ്ഞുകയറി; നാടിനെ ഞെട്ടിച്ച് അപകടം–

എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം ബൈക്കിൽ പാഞ്ഞുകയറിയ കാറിന്റെ മുൻവശം തകർന്ന നിലയിൽ , കാറിലിടിച്ചു തകർന്ന ബൈക്ക്.
എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം ബൈക്കിൽ പാഞ്ഞുകയറിയ കാറിന്റെ മുൻവശം തകർന്ന നിലയിൽ , കാറിലിടിച്ചു തകർന്ന ബൈക്ക്.
കുറവിലങ്ങാട് ∙ മഴ ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ എംസി റോഡിൽ ചോര വീണു. ഇന്നലെ രാവിലെ കാളികാവ് പള്ളിയുടെ സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്കു കാർ പാഞ്ഞുകയറി ഭർത്താവ് മരിച്ച അപകടം നാടിനെ ഞെട്ടിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി–32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണിനു (30) ഗുരുതര പരുക്കേറ്റു.

കാരിത്താസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന എലിസബത്തിനെ ജോലി സ്ഥലത്തു എത്തിക്കാനുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.കാളികാവ് പള്ളിയുടെ സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന്റെ മറുഭാഗത്തു തെന്നി മാറിയ ശേഷം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഓടിച്ചിരുന്ന തിരുവല്ലയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സച്ചിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

അപകടം നടന്ന സ്ഥലത്തു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി.അപകടം നടന്ന സ്ഥലത്തിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 3 തവണ വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. അപകട സാധ്യത കൂടിയ മേഖലയിൽ പരിശോധനകൾ നടത്തണമെന്നു ആവശ്യം ഉയരുന്നുണ്ട്. ഏതാനും മാസം മുൻപ് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാർ അപകടം ഉണ്ടായത് ഇന്നലെ അപകടം നടന്നതിനു മീറ്ററുകൾ അകലെയാണ്.